Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Missing Fishermen

മ​ത്സ്യ​ത്തൊ​ഴി​ലാ​ളികളെ കാണാതായ സംഭവം; വിഴിഞ്ഞത്തും മുതലപ്പൊഴിയിലും മന്ത്രിമാരെത്തി

തി​രു​വ​ന​ന്ത​പു​ര​ത്ത്: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കളെ കാ​ണാ​തായ സംഭവത്തിൽ കുടുംബത്തെ സന്ദർശിച്ച് മന്ത്രിമാർ. വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കാണാതായവരുടെ വീടുകളിലാണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഫി​ഷ​റീ​സ് മ​ന്ത്രി അ​ബ്ദു​ൽ ഗ​ഫൂ​റും എ​ത്തി​യ​ത്

പ്ര​തീ​ക്ഷ കൈ​വി​ട്ടി​ട്ടി​ല്ലെ​ന്നും തി​ര​ച്ചി​ൽ തു​ട​രു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ക​ട​ലി​ൽ കാ​ണാ​താ​യാ​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​ന് മാ​ർ​ഗ​രേ​ഖ ഉ​ട​ൻ പു​റ​ത്തി​റ​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും ഫി​ഷ​റീ​സ് മ​ന്ത്രി പ​റ​ഞ്ഞു.

വിഴിഞ്ഞത്ത് കാണാതായ ജോണിന്‍റെ വീട്ടിൽ 11 ആം നാളാണ് മന്ത്രിമാരെത്തിയത്. 10 ദി​വ​സ​മാ​യി​ട്ടും മ​ന്ത്രി പ്ര​ദേ​ശ​ത്തേ​ക്ക് എ​ത്താ​ത്ത​തി​ൽ ആ​ക്ഷേ​പം ഉ​യ​രു​ന്നു​വെ​ന്ന​ത് ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ തി​ര​ച്ചി​ലി​നാ​ണ് പ്രാ​ധാ​ന്യം കൊ​ടു​ത്ത​ത് എ​ന്നാ​യി​രു​ന്നു ഫി​ഷ​റീ​സ് മ​ന്ത്രി അ​ബ്ദു​ൽ ഗ​ഫൂ​റി​ന്‍റെ പ്ര​തി​ക​ര​ണം. ഏ​റ്റ​വും ന​ല്ല രീ​തി​യി​ലു​ള്ള തി​ര​ച്ചി​ലാ​ണ് ന​ട​ത്തു​ന്ന​ത്. അ​ത് ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. അ​തി​നു പി​ന്നി​ലു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​നാ​ണ് പ്രാ​ധാ​ന്യം ന​ൽ​കി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മുതലപ്പൊഴിയിൽ കാണാതായ ഷിജിന്‍റെ വീട്ടിലും മന്ത്രിമാർ സന്ദർശനം നടത്തി. ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ൽ ത​ന്നെ കോ​സ്റ്റ് ഗാ​ർ​ഡി​നെ ഇ​റ​ക്കു​ന്ന​തി​ന് ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യവും വീട്ടുകാർ മ​ന്ത്രി​മാ​ർ​ക്കു മു​മ്പാ​കെ ഉ​ന്ന​യി​ച്ചു.

 

Latest News

Corehub Up